നിര്‍മാണത്തിലിരിക്കുകയായിരുന്ന എട്ടുനില കെട്ടിടം തകര്‍ന്ന് പത്തോളം പേര്‍ മരിച്ചു

Webdunia
ശനി, 4 ജനുവരി 2014 (17:49 IST)
PRO
PRO
ദക്ഷിണ ഗോവയിലെ കാണ്‍കോണ്‍ പട്ടണത്തില്‍ നിര്‍മാണത്തിലിരിക്കുകയായിരുന്ന എട്ടുനില കെട്ടിടം തകര്‍ന്ന് പത്തോളം പേര്‍ മരിച്ചു. അന്‍പതിലേറെ തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു സംഭവം. കിട്ടാവുന്ന ഫയര്‍ എന്‍ജിനുകളും ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പനാജിയില്‍നിന്ന് 80 കിലോമീറ്റര്‍ തെക്കുമാറിയാണ് കാണ്‍കോണ്‍.