അനധികൃതമായി അധ്യാപകരെ നിയമിച്ച കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാലയെയും മകന്‍ അജയ് ചൗതാല എംഎല്‍എയെയും അറസ്റ്റില്‍.
ചൗതാലയും മകനും അടക്കം 53 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇവരെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശിക്ഷ ജനുവരി 22 ന് കോടതി വിധിക്കും.
ചൗതാല മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ 3,206 പ്രൈമറി അധ്യാപകരെ റിക്രൂട്ട് ചെയ്തുവെന്നായിരുന്നു പരാതി. 99-2000 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്.
നേരത്തെ കേസില്‍ 62 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ആറുപേര്‍ കേസിന്റെ വിചാരണവേളയില്‍ മരിച്ചു. ഒരാളെ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.