ചെറിയ നിക്ഷേപകരെ ലക്‍ഷ്യമാക്കി ബജറ്റില്‍ പുതിയ പദ്ധതികള്‍. രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം പദ്ധതി നിക്ഷേപകര്‍ക്കായി നടപ്പാക്കുമെന്ന് പ്രണബ് ബജറ്റ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
50000 രൂപ വരെയുള്ള നിക്ഷേപകര്‍ക്ക് 50 ശതമാനം ആദായ നികുതിയിളവ് നല്‍കും. മൈക്രോ ഫിനാനസ് കമ്പനികള്‍ക്ക് പ്രത്യേക നിമയം കൊണ്ടു വരും.
ചരക്ക് സേവന നികുതി ഈ വര്‍ഷം ഓഗസ്റ്റ് മുതല് നടപ്പിലാക്കും, കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. കള്ളപ്പണം രാജ്യത്തേക്ക് തിരിച്ച് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.