നവദമ്പതികള്‍ കുളിമുറിയില്‍ മരിച്ച നിലയില്‍

Webdunia
ശനി, 10 മാര്‍ച്ച് 2012 (15:19 IST)
PRO
PRO
ഹോളി ആഘോഷങ്ങള്‍ക്കിടെ നവദമ്പതികളെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആഗ്രയില്‍ നിന്നുള്ള പുനീത് ഗുപ്ത(26), വര്‍ഷ(25) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട്, വര്‍ഷയുടെ വീട്ടിലെ ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം വസ്ത്രങ്ങള്‍ കഴുകാനായിരുന്നു ദമ്പതികള്‍ കുളിമുറിയില്‍ കയറിയത്. ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും ഇവര്‍ പുറത്തുവരാതായപ്പോള്‍ വീട്ടുകാര്‍ അയല്‍ക്കാരെയും പൊലീസിനേയും വിവരം അറിയിച്ചു.

അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഇവരുടെ ശവസംസ്കാരം നടന്നു. മരണത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: A newly-wed couple from Agra was found lying dead in the bathroom of their home Thursday evening, police said.