നഴ്‌സിങ്ങ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച ബി ജെ പി നേതാവിനെതിരെ കേസ്

Webdunia
തിങ്കള്‍, 20 ജൂണ്‍ 2016 (16:21 IST)
നഴ്‌സിങ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഗുജറാത്തിലെ ബി ജെ പി നേതാവിനെതിരെ കേസ്. ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് ബി ജെ പി നേതാവും വഡോദരയിലെ പാറുല്‍ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകരിലൊരാളുമായ ജയേഷ് പട്ടേലിനെതിരെയാണ് പൊലീസ് കേസെടുത്തത്.
 
ഈ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന നഴ്‌സിങ്ങ് വിദ്യാര്‍ഥിയാണ് പീഡനത്തിന് ഇരയായത്. വനിതാ ഹോസ്റ്റലിനു സമീപത്തുള്ള ജയേഷിന്റെ വസതിയില്‍വെച്ച് അദ്ദേഹം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നതെന്ന് വഡോദര എസ് പി സൗരഭ് തൊലംബിയ അറിയിച്ചു.
 
ജയേഷ് പട്ടേലിനെ സഹായിച്ചു എന്ന കുറ്റത്തിന് വനിതാ ഹോസ്റ്റലിന്റെ ചുമതലയുള്ള ഭാവന പട്ടേലിനെതിരെയും പൊലീസ് കേസെടുത്തു. ഭാവനയാണ് ജയേഷിന്റെ വീട്ടിലേക്കു തന്നെ കൊണ്ടുപോയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം ഇരുവരും ഒളിവിലാണ്. 
 
ഇക്കാര്യം കാര്യം പുറത്തു പറഞ്ഞാല്‍ സ്ഥാപനത്തില്‍ നിന്നും പുറത്താക്കുമെന്നും തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. പെണ്‍കുട്ടി ഇക്കാര്യം പ്രതിശ്രുതവരനെ അറിയിക്കുകയും അദ്ദേഹത്തിന്റെ പിന്തുണയോടെ വനിതാ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് പരാതിപ്പെടുകയുമായിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article