നഗ്നനൃത്തം; സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

Webdunia
ചൊവ്വ, 7 മെയ് 2013 (15:05 IST)
PRO
മദ്യപിച്ച് നഗ്നനൃത്തം ചവിട്ടിയ കോണ്‍ഗ്രസിന്റെ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്റെ മുംബൈ പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു. എന്‍എസ് യു ഐ ക്യാമ്പിലാണ് മുംബൈ പ്രസിഡന്റായ സുരജ് സിംഗ് താക്കൂര്‍ ഉടുതുണി ഉരിഞ്ഞ് നഗ്ന നൃത്തം നടത്തിയത്.

മുംബൈ നഗരത്തിലെ കാണ്ടിവ്‌ലിയില്‍ ഏപ്രില്‍ 14നാണ് സംഭവം നടന്നത്. സുരജ് സിംഗ് താക്കൂര്‍ നഗ്നനൃത്തം ചവിട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണവും സസ്പെന്‍ഷനും ഉണ്ടായത്. സുരജ് സിംഗിന്റെ നൃത്തത്തിന് താളം പിടിച്ചു നിന്ന രണ്ട് ഭാരവാഹികളെയും സസ്പെന്റ് ചെയ്തു.

മാര്‍ച്ചില്‍ മുംബൈയില്‍ സംഘടിപ്പിച്ച എന്‍എസ് യു- ഐ പരിശീലന ക്യാംപിലാണു സൂരജ് സിങ്ങിന്‍റെ നേതൃത്വത്തില്‍ അശ്ലീല നൃത്തം അരങ്ങേറിയത്. സംഭവം വിവാദമായതോടെ സംഘടനയുടെ ദേശീയ ഉപാധ്യക്ഷനെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് യുട്യൂബില്‍ നിന്നും വീഡിയോയുടെ ലിങ്ക് നീക്കം ചെയ്തിരിക്കുകയാണ്. 2012 ഡിസംബറിലാണ് താക്കൂറിനെ എന്‍എസ്യുഐ പ്രസിഡന്റായി തിരഞ്ഞെടുത്തത്.