സൂര്യനെല്ലികേസില്‍ ശിക്ഷിക്കപ്പെട്ട ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, കേസില്‍ ആരോപണ വിധേയനായ പി ജെ കുര്യന്‍ യുപിഎ അധ്യക്ഷ സോണിയഗാന്ധിക്ക് വീണ്ടും കത്തയച്ചു. കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയാണു കത്ത്. ബിജെപി പരസ്യമായി തന്റെ രാജി ആവശ്യപ്പെട്ടെങ്കിലും മുതിര്‍ന്ന നേതാവ് അരുണ്‍ജെയ്റ്റ്‌ലി താന്‍ കുറ്റക്കാരനാണെന്ന് പറയില്ലെന്നും പി ജെ കുര്യന്‍ കത്തില്‍ അവകാശപ്പെട്ടു.
തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയും സിപിഎമ്മിന്റെ വ്യക്‌തിവൈരാഗ്യവും ആണെന്നും കാണിച്ച് സോണിയഗാന്ധിക്കും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കും കുര്യന്‍ നേരത്തെ കത്തയച്ചിരുന്നു.
തനിക്കെതിരായ ആരോപണങ്ങളെല്ലാം നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും പരിശോധിച്ചു തന്നെ കുറ്റ വിമുക്‌തനാക്കിയതാണ്. സിപിഎമ്മിന്റെ രണ്ടു സര്‍ക്കാരുകള്‍ തനിക്കെതിരായ ആരോപണങ്ങള്‍ പരിശോധിച്ചു കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതാണെന്നും കത്തില്‍ കുര്യന്‍ വ്യക്‌തമാക്കി.