പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ഭരണഘടന നിലവില്‍ വന്ന ദിവസത്തിന്റെ ഓര്‍മ്മയ്ക്കാണ് പാകിസ്ഥാന്‍ ദേശീയദിനം ആഘോഷിക്കുന്നത്. ദേശീയ ദിനത്തില്‍ എല്ലാ പാക്കിസ്ഥാനികള്‍ക്കും ആശംസകള്‍ നേരുന്നതായി മോദി ട്വീറ്റ് ചെയ്തു.
ദേശീയ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ പാക്ക് ഹൈക്കമ്മീഷന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന അംഗം ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.