ഡല്‍ഹിയിലെ ഫത്തേപ്പൂര്‍ ബേരിയില്‍ ഭര്‍ത്താവ് ഫിലിപ്പ് റിച്ചാര്ഡിനൊപ്പമായിരുന്നു സംഗീത താമസിച്ചിരുന്നത്. 20 വര്‍ഷം മുമ്പായിരുന്നു സംഗീതയും റിച്ചാര്‍ഡും തമ്മിലുള്ള വിവാഹം നടന്നത്. കാനേഡിയന്‍ എംബസിയിലെ ഒരു നയതന്ത്രജ്ഞന്റെ വീട്ടുജോലിക്കാരിയാണ് രാധ എന്ന സ്ത്രീയാണ് സംഗീതയെ ദേവയാനി ഖൊബ്രഗഡയ്ക്ക് പരിചയപ്പെടുത്തിയത്.
മൊസാംബിക്ക് എംബസിയില്‍ ഡ്രൈവറായി ഫിലിപ്പ് റിച്ചാര്‍ഡും ജോലിയില്‍ പ്രവേശിച്ചു.
അടുത്ത പേജില്‍- ഭര്‍ത്താവിന് ശമ്പളം പോരെന്ന് പറഞ്ഞ് സംഗീത സ്ഥലംവിട്ടു
വിദേശത്ത് ജോലി ചെയ്യാന്‍ സംഗീതയ്ക്ക് ഇഷ്ടമായിരുന്നു എന്ന് അവരുടെ അമ്മയെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലായിരുന്നപ്പോള്‍ ഭര്‍ത്താവിന് ശമ്പളം പോരെന്ന് പറഞ്ഞ് സംഗീത പിണങ്ങിപ്പോയെങ്കിലും പിന്നീട് തിരിച്ചുവന്നു.
വിസാ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്കി സംഗീതയ്ക്ക് കുറഞ്ഞ വേതനം നല്കിയ കേസില്‍ ആണ് ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്തത്.