ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീയെ മലം തീറ്റിച്ചു

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2012 (15:36 IST)
PRO
PRO
ബിഹാര്‍ സിതാമഹ്‌രി ജില്ലയില്‍ സ്ത്രീയെ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. ദുര്‍മന്ത്രവാദിനി എന്ന് മുദ്രകുത്തി, ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തന്നെ മലവും മൂത്രവും കഴിപ്പിക്കുകയായിരുന്നു എന്നാണ് കൃഷ്ണകുമാരി ദേവി എന്ന സ്ത്രീ പൊലീസില്‍ പരാതിപ്പെട്ടത്.

ഗ്രാമത്തിലെ ഒരു കുട്ടി കൊല്ലപ്പെട്ടത് കൃഷ്ണകുമാരി ദേവി ദുര്‍മന്ത്രവാദം നടത്തിയതിനാലാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഒരു സംഘം ആളുകള്‍ അവരെ ബലമായി പിടികൂടി മര്‍ദ്ദിച്ചു എന്നും തുടര്‍ന്നാണ് ഇങ്ങനെ പെരുമാറിയതെന്നും പരാതിയിലുണ്ട്. സ്ത്രീയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിഹാറിലെ ഗ്രാമങ്ങളില്‍ സ്ത്രീകളെ ദുര്‍മന്ത്രവാദിനികളായി മുദ്രകുത്തി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പതിവാണ്. ഇതിനെതിരെ ശക്തമായ നിയമനിര്‍മ്മാണം നടത്താനുള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍.