ദാദാ ഫാല്‍ക്കേ അവാര്‍ഡ് പ്രാണിന്

Webdunia
വെള്ളി, 12 ഏപ്രില്‍ 2013 (21:00 IST)
PRO
PRO
ബോളിവുഡിലെ കഴിഞ്ഞകാല വില്ലന്‍ പ്രാണിന് ദാദാ ഫാല്‍ക്കേ അവാര്‍ഡ്.

പ്രാണിന്‌ 93 തികഞ്ഞ വേളയില്‍ അഭിമാനകരമായ നേട്ടത്തിന്റെ വാര്‍ത്ത പുറത്തു വിട്ടത്‌ വാര്‍ത്താ വിതരണ മന്ത്രാലയമാണ്‌. ആറ്‌ ദശകങ്ങളിലായി ബോളിവുഡിലെ സജീവ സാന്നിദ്ധ്യമായ വില്ലന്റെ ഒട്ടേറെ വേഷങ്ങളാണ്‌ ആരാധകരുടെ മനസ്സിലുള്ളത്‌.

വില്ലനായും നായകനായും സ്വഭാവ വേഷത്തിലും 400 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച പ്രാണിന്റെ മധുമതി, സിദ്ദി, രാം ഓര്‍ ശ്യം എന്ന ചിത്രങ്ങളിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉപ്‌കാര്‍, വിക്‌ടോറിയ നം 203, സഞ്‌ജീര്‍ തുടങ്ങിയ ചിത്രങ്ങളിലായി നായകനായും ഉപനായകനായും സ്വഭാവ നടനായുമൊക്കെ അദ്ദേഹം തിളങ്ങി.