ഉത്തര്‍പദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. പരാജയം ഒരു പാഠമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പറഞ്ഞു.
പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കും. യുപിയിലെ ഗ്രാമങ്ങളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. സമാജ്‌വാദി പാര്‍ട്ടിയുടെ വിജയത്തില്‍ അഖിലേഷ് യാദവിനെ അഭിനന്ദിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു. പക്ഷേ വേണ്ടെത്ര ഫലം കണ്ടില്ല. എന്നുകരുതി ഉത്തര്‍പ്രദേശിലെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. യുപിയിലെ ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും. എസ്‌പിക്ക് അനുകൂലമായ ഒരു തരംഗമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ പരാജയത്തിന് ഒരു കാരണം അതാണ്. എന്നാല്‍ യുപിയില്‍ കോണ്‍ഗ്രസ് മികച്ച രീതിയില്‍ തിരിച്ചുവരിക തന്നെ ചെയ്യും- രാഹുല്‍ ഗാന്ധി പറഞ്ഞു.