തെഹല്‍ക്ക പീഡനം; ലിഫ്റ്റില്‍ പീഡനം നടന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയില്ല

Webdunia
ശനി, 23 നവം‌ബര്‍ 2013 (16:17 IST)
PRO
തെഹല്‍ക്ക വാരിക മുന്‍പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. രണ്ട് തവണ പീഡനം നടന്നുവെന്ന് പറയുന്ന ലിഫ്റ്റില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ഘടിപ്പിച്ചിട്ടില്ലായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു.

ലിഫ്റ്റിന് പുറത്തിറങ്ങിയ യുവതി വേഗത്തില്‍ പോകുന്നതുമാത്രമാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്. ഹോട്ടലിലെ സി.സി.ടി. വി. ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സത്യം പുറത്തുവരുന്നതിന് അവ പുറത്തുവിടണമെന്നും കഴിഞ്ഞദിവസം തേജ്പാല്‍ ആവശ്യപ്പെട്ടിരുന്നു.

ആരോപണമുന്നയിച്ച പത്രപ്രവര്‍ത്തക അയച്ച ഇമെയിലിന്റെ പകര്‍പ്പ് തെഹല്‍കയില്‍ നിന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തേജ്പാലിനെതിരെ ബലാത്സംഗത്തിനു പുറമെ, സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച കുറ്റത്തിനുമാണ് ഗോവ പൊലീസ് കേസെടുത്തിട്ടുള്ളത്.