നടി തൃഷയുടെ ബാങ്ക് അക്കൌണ്ട് ഹാക്ക് ചെയ്ത് ഒരുകോടി രൂപ കവര്‍ന്നു. ഒരു പ്രമുഖ സ്വകാര്യ ബാങ്കില്‍ തൃഷയ്ക്കുള്ള അക്കൌണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതേ ബാങ്കിലെ ഒരു ജീവനക്കാരനാണ് ഇതിന് പിന്നില്‍ എന്നാണ് ബാങ്ക് അധികൃതരുടെ നിഗമനം.
വര്‍ഷങ്ങളായി തൃഷയ്ക്ക് ഈ ബാങ്കില്‍ അക്കൌണ്ട് ഉണ്ട്. ചെന്നൈ അണ്ണാ ശാലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ രണ്ടാഴ്ച മുമ്പ് നടി വന്‍ തുക നിക്ഷേപിച്ചിരുന്നു. ഇതില്‍ നിന്ന് കൃത്യം ഒരു കോടി രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
തൃഷയുടെ പണം നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിവരം പരസ്യമാക്കരുത് എന്നാണ് ബാങ്ക് അധികൃതര്‍ നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിന്റെ പേര് മാധ്യമങ്ങളോട് വെളിപ്പെടുത്തിയാല്‍ അത് അവരുടെ വിശ്വാസ്യതയെ ബാധിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെ നല്‍കാമെന്നും ബാങ്ക് അധികൃതര്‍ നടിയോട് സമ്മതിച്ചിട്ടുണ്ട് എന്നാണ് വിവരം.