ജിതന്‍ റാം മാഞ്ചിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

Webdunia
വ്യാഴം, 26 മെയ് 2016 (18:28 IST)
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം.  വാഹനവ്യൂഹത്തിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയും തീയിടുകയുമായിരുന്നു. പൊലീസുകാരുടെ രണ്ട് ബൈക്കുകളും കത്തിച്ചു. എന്നാല്‍ സംഭവത്തില്‍ മാഞ്ചിയ്ക്ക് പരുക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം നടന്നത്.
 
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രദേശത്ത് രണ്ടു പേര്‍ മരിച്ചിരുന്നു.  സംഭവസ്ഥലം സന്ദര്‍ശിച്ച് മടങ്ങവേയാണ് ആക്രമണം നടന്നത്. 
 
പ്രതിഷേധക്കാരെ തുരത്താന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article