ജാര്‍ഖണ്ഡിലെ രാംഘട്ട് ജില്ലയില്‍ അദ്ധ്യാപന കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ കയ്യും തലയും അരിഞ്ഞെടുത്ത നിലയില്‍ കണ്ടെത്തി. സൊണാലി മുര്‍മു എന്ന മുപ്പത്കാരിയാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ നിലവിളി കേട്ട് കോളേജ് ഗേറ്റിലേക്ക് ഓടി എത്തിയ സമീപവാസിയായ സ്ത്രീയാണ് കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടത്.
അതേസമയം, കൊളേജിന് സമീപത്തുനിന്ന് ഒരു മോട്ടോര്‍ സൈക്കിള്‍ പോകുന്നതു കണ്ടു എന്ന് സ്ത്രീ പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൊല്ലപ്പെട്ട സൊണാലി മുര്‍മു വിവാഹിതയും ഒരുകുട്ടിയുടെ അമ്മയുമാണ്.