ഛത്തീസ്ഗഢിലെ രണ്ടു ഗ്രാമങ്ങളില്‍ അതിസാരം ബാധിച്ച് ഇരുപത് ആദിവാസികള്‍ മരിച്ചു. ഇരുപത്തിനാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലെ ഡങ്ക, ഹാണ്ഡാവാര പഞ്ചായത്തുകളിലാണ് സംഭവം. ഡങ്കയില്‍ 14 പേരും ഹാണ്ഡാവാരയില്‍ ആറുപേരുമാണ് മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രദേശത്ത് ആരോഗ്യ മന്ത്രാലയം പരിശോധന നടത്തിവരികയാണ്.