ഗുവാഹത്തിയില്‍ ഭൂചലനം

Webdunia
വെള്ളി, 11 മെയ് 2012 (18:50 IST)
PRO
PRO
അസാമിലും പശ്ചിമബംഗാളിലും മേഘാലയയിലും ഭൂചലനം. അസമിലെ തേസ്പൂരാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ ഉണ്ടായത്.

വൈകുന്നേരം 6.14 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്‌. 10 മുതല്‍ 15 സെക്കന്റുകള്‍ വരെ ഭൂചലനം നീണ്ടു നിന്നു.

ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.