ജാര്‍ഖണ്ഡിലെ ഗുല്‍മ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു.
ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐആര്‍ബി) വികാസ് തിവാരിയാണ് ബുധനാഴ്ച രാത്രി സഹപ്രവര്‍ത്തകര്‍ക്കുനേരെ നിറയൊഴിച്ചത്. വാക്കുതര്‍ക്കത്തിനിടെ ആയിരുന്നു വെടിവെപ്പ്. സംഭവത്തിനുശേഷം വെടിവെപ്പ് നടത്തിയ വികാസ് തിവാരി ഒളിവില്‍പ്പോയി. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.