ബൂര്‍ഷ്വാ പാര്‍ട്ടികള്‍ കുത്തക മുതലാളിമാരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിനെതിരെ അതിശക്തമായി എതിര്‍ക്കുന്ന സി പി എമ്മും കുത്തകകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മിഷന് വിവിധ പാര്‍ട്ടികള്‍ നല്‍കിയ സ്വത്തുവിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചില ദേശീയ മാധ്യമങ്ങള്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സി പി എം 335 കോടി രൂപ സംഭാവനയായി നേടിയെന്ന് റിപ്പോര്‍ട്ട്. ഇതൊക്കെ സംഭാവനകളിലൂടെ ലഭിച്ചതാണെന്ന് പാര്‍ട്ടി പറയുന്നുണ്ടെങ്കിലും സംഭാവന നല്‍കിയവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. 2007 മുതല്‍ 2009 വരെ സംഭാവന നല്‍കിയവരില്‍ ഒരു ശതമാനം പേരുടെ വിവരങ്ങള്‍ മാത്രമാണ് സി പി എം വെളിപ്പെടുത്തിയിട്ടുള്ളത്.
സംഭാവന വാങ്ങിയവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്(1662 കോടി) തൊട്ട് പിന്നാലെ ബി എസ് പി (1226 കോടി)യും ബി ജെ പി(852 കോടി)യുമണ്. സമാജ്‌വാദി പാര്‍ട്ടി(200 കോടി)യാണ് അഞ്ചാമത്. എന്‍ സി പി(140 കോടി) ആറാമതും.
ബി എസ് പി ബി ജെ പി എന്നീ പാര്‍ട്ടികള്‍ 20 ശതമാനം പേരുടേയും കോണ്‍ഗ്രസ് ആറു ശതമാനം പേരുടേയും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്‍ സി പി, സമാജ്‌വാദി പാര്‍ട്ടി എന്നിവയേക്കാള്‍ കൂടുതല്‍ ഇലക്ഷന്‍ ഫണ്ട് സ്വരൂപിച്ചതും സി പി എമ്മാണ്.