കാണ്ടഹാര്‍ റാഞ്ചി പിടിയില്‍?

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2011 (11:19 IST)
PRO
കാണ്ടഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുള്‍ റൌഫ് ചിലിയന്‍ പൊലീസിന്റെ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍. ഇയാളെ തിരിച്ചറിയുന്നതിനും ഇന്ത്യയിലേക്ക് വിട്ടുകിട്ടുന്നതിനും വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ടംഗ അന്വേഷണ സംഘം ചിലിയിലേക്ക് പോകും.

ജയ്ഷെ - ഇ - മുഹമ്മദ് എന്ന ഭീകര സംഘടനയുടെ നേതാവ് മൌലാന മസൂദ് അസറിന്റെ സഹോദരനാണ് പാകിസ്ഥാന്‍ വംശജനായ അബ്ദുള്‍ റൌഫ്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

1994 - ല്‍ 154 യാത്രക്കാരെ സഹിതം ഭീകരര്‍ കാണ്ടഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം വിട്ടു കിട്ടുന്നതിന് അസര്‍ അടക്കം ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന മൂന്ന് ഭീകരരെ വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. 2007 നു ശേഷം ജയ്ഷെ - ഇ - മുഹമ്മദ് സംഘടനയെ നയിച്ചിരുന്നത് റൌഫ് ആണെന്നാണ് സൂചന.

1999 ജനുവരി 24 ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമായ ഐസി 814 നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് റാഞ്ചി അഫ്ഗാനിലെ കാണ്ടഹാറിലാണ് ഇറക്കിയത്. ഒമ്പത് ദിവസം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് യാത്രക്കാരെയും വിമാനവും വിട്ടുകിട്ടിയത്.