കള്ളപ്പണ നിരോധന ചട്ടങ്ങള്‍ ലംഘിച്ച ബാങ്കുകള്‍ക്ക് 49.5 കോടി രൂപ പിഴ

Webdunia
തിങ്കള്‍, 15 ജൂലൈ 2013 (20:11 IST)
PRO
PRO
കള്ളപ്പണ നിരോധന ചട്ടങ്ങള്‍ ലംഘിച്ച ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 49.5 കോടി രൂപ പിഴ ചുമത്തി. പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്കുള്‍പ്പെടെ രാജ്യത്തെ 22 പ്രമുഖ ബാങ്കുകള്‍ക്കാണ് പിഴ ചുമത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, യെസ് ബാങ്ക്, കൊട്ടാക് മഹീന്ദ്ര, കനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളും റിസര്‍വ് ബാങ്ക് നടപടിക്ക് വിധേയമാകും.

പണമിടപാട്, സ്വര്‍ണ നാണയ വില്‍പന തുടങ്ങിയ കാര്യങ്ങളില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അറിയണമെന്ന ചട്ടം ബാങ്കുകള്‍ പാലിച്ചില്ലെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തി. വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് 2013ല്‍ നടത്തിയ പഠനത്തിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം കണ്ടെത്തിയത്. ഇതേവിഷയത്തില്‍ ഏഴ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് താക്കീത് നല്‍കിയിട്ടുണ്ട്.