കല്ലേറുകാര്‍’ ബച്ചന്റെ സൈറ്റ് ഹാക്ക് ചെയ്തു

Webdunia
PRO
ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ ഫാന്‍ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ജമ്മു കശ്മീരില്‍ കല്ലേറു നടത്തുന്നവരെ പിന്തുണയ്ക്കുന്നവരാണ് ഹാക്കിംഗ് നടത്തിയിരിക്കുന്നത്!

ആദ്യമായാണ് കശ്മീരില്‍ കല്ലേറു നടത്തുന്നവരെ പിന്തുണച്ചുകൊണ്ട് ഒരു സംഘം ഒരു പ്രമുഖ സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. ‘അമിതാഭ്ബച്ചന്‍ഓണ്‍ലൈന്‍ ഡോട്ട് കോം’ എന്ന സൈറ്റാണ് ഹാക്ക് ചെയ്തത്. സൈറ്റില്‍ അപകീര്‍ത്തികരമായ ഓഡിയോ, വീഡിയോ സന്ദേശങ്ങളും ഹാക്കര്‍മാര്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ സിബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് ‘പാകിസ്ഥാന്‍ സൈബര്‍ ആര്‍മി‘ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു സംഘം ഹാക്ക് ചെയ്തിരുന്നു. ഇന്ത്യന്‍ സൈബര്‍ ആക്രമണത്തിനു പകരമായാണ് ഹാക്കിംഗ് എന്നും ഇവര്‍ നല്‍കിയ സന്ദേശത്തിലുണ്ടായിരുന്നു. ജനുവരി ആദ്യ വാരത്തില്‍ കെപിസിസിയുടെ സൈറ്റും അജ്ഞാതര്‍ ഹാക്ക് ചെയ്തിരുന്നു.