കര്‍ഷകര്‍ക്കുള്ള സബ്സിഡി ബാങ്ക് അക്കൌണ്ടിലൂടെ നല്‍കുന്ന രീതി പരീക്ഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പൊതുബജറ്റില്‍ പറയുന്നു. സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് കൈമാറുന്ന പദ്ധതി 50 ജില്ലകളില്‍ നടപ്പാക്കുമെന്ന് പ്രണബ് പറഞ്ഞു.
കര്‍ഷകര്‍ക്ക് എടിഎമ്മുകളില്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാക്കും. ഭക്‍ഷ്യധാന്യ സംഭരണത്തിനായി പുതിയ സംഭരണ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു.
ചെറുകിട ജലസേചന പദ്ധതികള്‍ക്ക് പണം അനുവദിക്കാന്‍ കമ്പനി രൂപീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.