കരസേനയുടെ വ്യോമവിഭാഗത്തിന് ആവശ്യത്തിന് ആയുധങ്ങളില്ലെന്ന് പാര്‍ലമെന്ററി പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി. കരസേന ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കുറവുണ്ടെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധസാമഗ്രികളും അത്യാധുനിക സംവിധാനങ്ങളോടും കൂടിയ ഹെലികോപ്റ്ററുകള്‍ 76 എണ്ണം ആവശ്യമുണ്ട്. കരസേനയില്‍ 20 ശതമാനം ഒഴിവുകള്‍ നികത്താനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കരസേനയ്ക്ക് ആവശ്യമായ ആയുധങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി ജനറല്‍ മേധാവി വി കെ സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തത് ഏറെ വിവാദമായിരുന്നു.