ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ലഭിക്കാതെ 70ലധികം പേര്‍ മരിച്ച സംഭവത്തിലെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ ഞെട്ടിക്കുന്ന മറ്റൊരു സംഭവം. പത്തൊന്‍പതും പതിനെഴും വയസ്സുള്ള പെണ്‍കുട്ടികളെ വീടിനകത്ത് വെച്ച് പച്ചക്ക് കത്തിച്ചു. ബറേലിയിലെ ജഹാംഗീര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത് .
ബിജെപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് നടന്ന ക്രൂരകൃത്യങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടികളെ അഞ്ജാതന്‍ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചു. വീട്ടുകാര്‍ എത്തിയപ്പോഴേക്കും ആക്രമി ഓടിരക്ഷപെടുകയായിരുന്നു. ഇരുട്ടായതിനാല്‍ ആക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ കുടുംബത്തിന് ശത്രുക്കളാരും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം നടക്കുകയാണ്.