ഔറംഗാബാദില്‍ ഏറ്റുമുട്ടല്‍: ഭീകരനെ എടി‌എസ് കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2012 (17:36 IST)
PRO
PRO
മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഒരു ഭീകരനെ എടി‌എസ് കൊലപ്പെടുത്തി. അഹമ്മദാബാദിലെ ഗുല്‍മോഹര്‍ കോളനിയില്‍ നിന്നുള്ള ഖലീല്‍ ആണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

2008- ലെ അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതി അബ്രാര്‍ ഷെയ്ക്ക്, ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ പങ്കുള്ള ഷക്കീല്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരരുടെ താവളം എ ടി എസ് വളയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു ഏറ്റുമുട്ടല്‍.

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് സ്ഫോടന പരമ്പര 2008 ജൂലൈ 26-നായിരുന്നു. നഗരത്തിലെ 21 ഇടങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 56 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 70 മിനിറ്റിനിടെയായിരുന്നു സ്ഫോടനങ്ങള്‍.

English Summary: A suspect in the 2008 Ahmedabad blasts was killed and two of his accomplices arrested in an encounter with Maharashtra ATS on Monday which also left a constable wounded at Aurangabad.