ഓണ്‍ലൈൻ വഴി നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമം: പത്തൊന്‍പതുകാരൻ അറസ്റ്റില്‍

Webdunia
വെള്ളി, 17 ജൂണ്‍ 2016 (17:00 IST)
ഓണ്‍ലൈൻ വഴി വസ്തുക്കള്‍ വിൽക്കാനുള്ള ​വെബ്​സൈറ്റായ ഒ എൽ എക്​സിലൂടെ നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച പത്തൊന്‍പതുകാരൻ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ വികാസ്​പൂർ സ്വദേശിയായ മോഹിത്​ ഗർഗ്​ എന്ന യുവാവാണ് അറസ്​റ്റിലായത്​. 
 
ഒരുകൂട്ടം ഇന്ത്യൻ നക്ഷത്ര ആമകൾ വിൽക്കാനുണ്ടെന്ന്​ കാണിച്ചാണ്​ ഇയാൾ വെബ്​സൈറ്റിൽ പരസ്യം നൽകിയത്. ഈ പരസ്യം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന്​ ആമകളെ ഇയാളുടെ പക്കൽ നിന്നും പിടികൂടുകയും ചെയ്തു.
 
ഓൺലൈൻ വഴി ഇത്തരം ജീവികളുടെ കടത്ത്​ വ്യാപകമായിട്ടുണ്ടെന്നും ഇത്​ വിൽക്കുന്നതി​ന്റെ പ്രത്യാഘാതം സംബന്ധിച്ച്​ കമ്പനിക്ക് വ്യക്തമായ​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ടെന്നും ഉത്തരാഖണ്ഡ്​ വനംവകുപ്പ്​ ഉദ്യോഗസ്​ഥനായ ധനഞ്​ജയ്​ മോഹൻ വ്യക്തമാക്കി.
 
2011 മുതൽ 250 നക്ഷത്ര ആമകളെയും ഇ​തേ വിഭാഗത്തിൽപെട്ട ഇരുതല മൂരി, പെരുമ്പാമ്പ്​, ഉടുമ്പ്​ എന്നിവയെയും പിടികൂടിയിരുന്നു​. ആഗോള തലത്തിൽ നല്ല മൂല്യമുള്ള ഇവയെ കൈവശം വെക്കുന്നത്​  ഇന്ത്യയിൽ തടവു ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്​.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article