ഉത്തര്‍പ്രദേശിലെ മഥുരയില്‍ അനധികൃത കയ്യേറ്റം നടത്തിയ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത് വിചിത്ര ആവശ്യങ്ങളാണ്. സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇവരുടെ പ്രധാന ആവശ്യം ഇപ്പോഴത്തെ ഇന്ത്യൻ കറൻസിക്ക് പകരം 'ആസാദ് ഹിന്ദ് ഫൗജ്' കറൻസി ഉപയോഗിക്കുക എന്നതാണ്.
ഇന്ത്യൻ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പ് റദ്ദാക്കുക, ഒരു രൂപയ്ക്ക് 60 ലീറ്റർ ഡീസലും 40 ലീറ്റർ പെട്രോളും ലഭ്യമാക്കുക തുടങ്ങി വിചിത്രമായ നിരവധി ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്.
സംഘര്‍ഷത്തില്‍ മഥുര പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റു. മഥുര എസ് മുകുള്‍ ദ്വിവേദിയാണ് സംഘര്‍ഷത്തില്‍ മരിച്ചത്. പൊലീസ് കോണ്‍സ്‌റ്റബിള്‍മാരും കൊല്ലപ്പെട്ടു. സംസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.