ഐശ്വര്യാ റായ് കോളജ് ഉടന്‍!

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2012 (14:27 IST)
PRO
PRO
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മരുമകള്‍ ഐശ്വര്യാ റായുടെ പേരില്‍ കോളജ് തുടങ്ങുന്നു. ഉത്തര്‍ പ്രദേശില്‍ ആണ് കോളജ് സ്ഥാപിക്കുന്നത്.

അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അംഗങ്ങള്‍ ബരാബാങ്കിയിലെ ദൌല്‍താപൂര്‍ ഗ്രാമവാസികളുമായി കോളജ് തുടങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അമിതാഭ് ബച്ചന്‍ സേവാ സമിതിക്ക് ഗ്രാമവാസികള്‍ സ്ഥലം കൈമാറുകയും ചെയ്തു.

കോളജിന്റെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ബച്ചന്‍ അഞ്ചു ലക്ഷം രൂപയുടെ ചെക്ക്‌ കൈമാറി. ഇന്റര്‍മിഡിയേറ്റ്‌ കോഴ്‌സ് മാത്രമുള്ള കോളജ്‌ ആയിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുക. പിന്നീട്‌ അത് ബിരുദതലത്തിലേക്കു ഉയര്‍ത്തും. ഈ വര്‍ഷം തന്നെ കോളജിന്റെ നിര്‍മ്മാണം തുടങ്ങും.