ഐപിഎല്‍ ഒത്തുകളി കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നേരിട്ട് ഹാജരാകണം. സെപ്റ്റംബര്‍ ഒമ്പതിന് നേരിട്ട് ഹാജരാകാനാണ് പാട്യാല ഹൗസ് കോടതിയുടെ നിര്‍ദേശം. ശ്രീശാന്ത് ഉള്‍പ്പടെ കേസിലെ പ്രതികള്‍ക്ക് പുതിയ സമന്‍സ് അയക്കാനും കോടതി ഉത്തരവായി.
സമന്‍സ് ലഭിക്കാത്തതിനാല്‍ ശ്രീശാന്ത് ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ ആഴ്ച്ചയാണ് പോലീസ് കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ശ്രീശാന്ത് അടക്കം 21 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
മക്കോക്ക വകുപ്പ് ചുമത്തപ്പെട്ട പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് നിയമമുള്ളതിനാല്‍ നേരത്തെ ജാമ്യം നല്‍കിയ 21 പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അജിത് ചാന്ദില ഉള്‍പ്പടെ ഒമ്പത് പേരുടെ ജാമ്യാപേക്ഷ 26 ന് പരിഗണിക്കാനും കോടതി മാറ്റിവെച്ചു.