ഐക്യജനതാദള്‍ എന്‍ഡിഎ സഖ്യം വിട്ടു

Webdunia
ഞായര്‍, 16 ജൂണ്‍ 2013 (17:14 IST)
PRO
PRO
ഐക്യജനതാദള്‍ (ജെഡിയു) എന്‍ഡിഎ സഖ്യം വിട്ടു. എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം ശരത് യാദവ് രാജിവെച്ചു. ബിജെപിയുമായുള്ള 17 വര്‍ഷം നീണ്ട മുന്നണിബന്ധമാണ് ഐക്യജനതാദള്‍ ഉപേക്ഷിച്ചത്. ബീഹാറില്‍ ബിജെപിയുടെ പിന്തുണയോടുകൂടിയാണ് ജെഡിയു ഭരിക്കുന്നത്. ബിജെപി പിന്തുണ പിന്‍വലിക്കുമെന്നതിനാല്‍ തനിക്കു ഭൂരിപക്ഷമുണ്ടെന്നും അതു തെളിയിക്കാന്‍ വിശ്വാസ വോട്ടെടുപ്പിന് താന്‍ തയ്യാറണെന്നും നിതീഷ് ഗവര്‍ണറെ അറിയിച്ചു.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് പ്രഖ്യാപിക്കണമെന്ന ജെഡിയുവിന്റെ ആവശ്യം ബിജെപി അംഗീകരിച്ചിരുന്നില്ല. ജെഡിയു അധ്യക്ഷന്‍ ശരദ്‌യാദവും മറ്റ് നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ ബിജെപിയില്‍ നിന്നും വിടാന്‍ തിരുമാനിക്കുകയായിരുന്നു. പാറ്റ്‌നയില്‍ ചേര്‍ന്ന ജെഡിയു എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മുന്നണി വിട്ടാല്‍ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന നിലപാടിലാണ് ബിജെപി സംസ്ഥാനഘടകം. ബിജെപി പിന്‍‌ന്തുണ പിന്‍വലിച്ചാലും ജെഡിയുവിന് അധികം ഭീഷണിയുണ്ടാവില്ല. ബീഹാറിലെ 243 അംഗ നിയമസഭയില്‍ 118 സീറ്റുകളുള്ള ജെഡിയുവിന് ഭൂരിപക്ഷത്തിനായി 4 സീറ്റുകളെ ആവശ്യമുള്ളൂ. ആ സീറ്റുകളുടെ പിന്‍‌ന്തുണയ്ക്കായി ജെഡിയു സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചുണ്ട്. ഇന്നലെ നടന്ന ബിജെപി-ജെഡിയു ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.