ബഹിരാകാശ കമ്മിഷന്‍ അംഗം ആര്‍ നരസിംഹ രാജിവച്ചു. വിവാദമായ ആന്‍ട്രിക്സ് - ദേവാസ് കരാറിലെ ആരോപണങ്ങളുടെ പേരില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ രാജി.
ആന്‍ട്രിക്സ്-ദേവാസ് കരാറിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച സമിതി അംഗം കൂടിയായ നരസിംഹ പ്രധാനമന്ത്രിക്കാണ് രാജിക്കത്ത് കൈമാറിയത്. രാജ്യത്തിനുവേണ്ടി ജീവിതത്തിലെ മുക്കാല്‍ പങ്കും ചെലവഴിച്ച ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടി സ്വീകരിച്ചതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
ആന്‍ട്രിക്സ്-ദേവാസ് കരാറില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നാണ് അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.