എടിഎമ്മിലേക്ക് കൊണ്ടുപോയ ഒരുകോടി കവര്‍ന്നു

Webdunia
ചൊവ്വ, 15 മെയ് 2012 (11:34 IST)
PRO
PRO
ബാംഗ്ലൂരില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. കോര്‍പ്പറേഷന്‍ ബാങ്കിന്റെ എംടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ ഒരു കോടി രൂപ 15 അംഗ സംഘം കവരുകയായിരുന്നു. ജീവനക്കാരെയും ഗണ്‍‌മാനെയും ആക്രമിച്ചതിനുശേഷമാണു പണവുമായി സംഘം കടന്നത്.

ആര്‍ ടി നഗറിലാണ് കവര്‍ച്ച നടന്നത്. എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ എജന്‍സിയുടെ വാഹനത്തില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഒരുഎംടിഎമ്മില്‍ പണം നിക്ഷേപിച്ചതിനുശേഷം അടുത്ത എടിഎമ്മിലേക്കു പോകുകയായിരുന്നു വാഹനം.

അക്രമികള്‍ വാഹനത്തിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. ജീവന്‍ നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ തങ്ങള്‍ അക്രമികള്‍ക്ക് പണം നല്‍കുകയായിരുന്നു എന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. കവര്‍ച്ചക്കാരെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.