എഎപിയുടെ സര്‍ക്കാര്‍ രൂപീകരണം ചരിത്രപരമെന്ന് പ്രശാന്ത് ഭൂഷണ്‍

Webdunia
ശനി, 28 ഡിസം‌ബര്‍ 2013 (15:53 IST)
PRO
PRO
ആംആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപീകരണം ചരിത്രപരമാണെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. രാജ്യം കോര്‍പറേറ്റ് മാഫിയകളുടെ പിടിയിലാണ്. നീതിന്യായവ്യവസ്ഥ പോലും അഴിമതിയുടെ പിടിയിലാണ്.

ഇപ്പോഴും നീതിന്യായവ്യവസ്ഥ സാധാരണക്കാരന് പ്രാപ്യമല്ലാത്ത അവസ്ഥയിലാണ്. നിയമസഭക്ക് പുറത്ത് ജനഹിതം കൂടി പരിഗണിച്ചാണു കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ജനാധിപത്യ സംവിധാനത്തിന്റെ പരിഷ്കരണമാണ് ആംആദ്മി പാര്‍ട്ടിയുടെ ലക്ഷ്യമെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.