ഇന്ത്യക്കാര്‍ക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കണമെങ്കില്‍ 2.7 ലക്ഷം രൂപ കെട്ടിവെയ്ക്കണം. വിസ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ പുതിയ നടപടി. ബ്രിട്ടനില്‍ നിന്ന് മടങ്ങുമ്പോള്‍ വിസ ദുരുപയോഗപ്പെടുത്തിയിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടാല്‍ മാത്രമെ കെട്ടിവെച്ച പണം തിരികെ നല്‍കൂ. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല പാകിസ്താന്‍, നൈജീരിയ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ഈ നിയമം ബാധകമാണ്.
നവംബര്‍ മുതലായിരിക്കും ബ്രിട്ടനില്‍ ഈ പുതിയ നിയമം നടപ്പിലാക്കുക. കുടിയേറ്റം നിയന്ത്രിക്കാനും വിസ കാലാവധി കഴിഞ്ഞും സന്ദര്‍ശകര്‍ രാജ്യത്ത് തങ്ങുന്നത് ഒഴിവാക്കാനും വേണ്ടിയാണ് ഈ നടപടി. ആഭ്യന്തര സെക്രട്ടറി-യാണ് പുതിയ നിയമം അറിയിച്ചത്.
ഇനി മുതല്‍ 6 മാസത്തെ വിസയ്ക്ക് 18 വയസ്സിനു മുകളിലുള്ള സന്ദര്‍ശകര്‍ 3000 പൗണ്ട് (ഏകദേശം 2.7 ലക്ഷം രൂപ) കെട്ടിവയ്‌ക്കേണ്ടതുണ്ട്. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ ഈ പണം തിരിച്ചു ലഭിക്കില്ല. പ്രതിവര്‍ഷം ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നവരുടെ എണ്ണം ഒരു ലക്ഷമായി കുറയ്ക്കുകയാണ് ബ്രിട്ടന്റെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ എത്തിയ ഇന്ത്യന്‍ സന്ദര്‍ശകര്‍ 2,96,000 പേരും പാകിസ്താനില്‍ നിന്ന് 53,000പേരും ശ്രീലങ്കയില്‍ നിന്ന് 14,000 പേരുമാണ്.