ഇനി രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍ പാഠഭാഗമാക്കില്ല

Webdunia
തിങ്കള്‍, 14 മെയ് 2012 (19:56 IST)
PRO
PRO
ഇനി ഒരുതരത്തിലുള്ള രാഷ്ട്രീയ കാര്‍ട്ടൂണുകളും പാഠപുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. ലോക്‍സഭയിലാണ് പ്രണബ് ഇക്കാര്യം അറിയിച്ചത്.

വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ഒരു പുസ്‌തകവും ഇനി മുതല്‍ പാഠപുസ്‌തകമാക്കാന്‍ ശിപാര്‍ശ ചെയ്യില്ലെന്നും മുഖര്‍ജി ലോക്‌സഭയില്‍ അറിയിച്ചു. അംബേദ്‌കറുടെ വിവാദ കാര്‍ട്ടൂണ്‍ പ്രശ്‌നത്തില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കുകയായിരുന്നു മുഖര്‍ജി.

സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കേന്ദ്ര മാനവ വിഭവമന്ത്രി കപില്‍ സിബല്‍ രാജിവയ്‌ക്കണമെന്നും സമാജ്‌വാദി പാര്‍ട്ടി, ബിഎസ്‌ പി, ശിവസേന അംഗങ്ങളാണ്‌ ലോക്സഭയില്‍ ആവശ്യപ്പെട്ടത്. എന്‍സിഇആര്‍ടിയുടെ പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ്‌ പാഠപുസ്‌തകത്തിലാണ്‌ അംബേദ്‌കറുടെ വിവാദ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയത്‌.