മാവോയിസ്റ്റ് നേതാവ് ആസാദും മാധ്യമപ്രവര്‍ത്തകന്‍ ഹേമചന്ദ്ര പാണ്ടെയും വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. സംഭവത്തില്‍ വിശദീകരണം തേടി സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും ആന്ധ്രപ്രദേശ് സര്‍ക്കാരിനും നോട്ടിസ് നല്‍കി. ആറു ആഴ്ചകള്‍ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം
സാമൂഹ്യപ്രവര്‍ത്തകനായ സ്വാമി അഗ്നിവേശും കൊല്ലപ്പെട്ട ഹേമചന്ദ്ര പാണ്ടെയുടെ ഭാര്യയും നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദ്ദേശം. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഹര്‍ജി ഫയല്‍ ചെയ്തത്
നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് സംഘടനയിലെ അംഗമായിരുന്ന ആസാദിനെയും മാധ്യമപ്രവര്‍ത്തകന്‍ പാണ്ടെയും 2010 ജൂണ്‍ 2നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരുവരും വ്യാജഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ആരോപണമുണ്ടായിരുന്നു.