ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭാ തീരുമാനം. തെരഞ്ഞെടുപ്പ് ചെലവ് പരിധി എഴുപത് ലക്ഷമാക്കി ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം അവസാനിച്ചു.
ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ കേന്ദ്രന്ത്രിസഭായോഗം തീരുമാനിച്ചത്. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിരുന്നു. ബില്ലുകള്‍ ഓര്‍ഡിനന്‍സാക്കി നടപ്പാക്കാനുള്ള തീരുമാനം മാറ്റിവെച്ചു.
കുറഞ്ഞ പിഎഫ് പെന്‍ഷന്‍ നിരക്ക് ആയിരം രൂപയായി നിശ്ചയിക്കല്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്ത് ശതമാനം കൂടി ക്ഷാമബത്ത എന്നിവയിലും യോഗം തീരുമാനമെടുത്തതായാണ് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇന്ന് അവസാന മന്ത്രിസഭായോഗം ചേര്‍ന്നത്.