ആധാര്‍ എടുത്തവര്‍ ‘വഴിയാധാര്‍’; സബ്‌സിഡി ബാങ്ക് വഴി തന്നെ

Webdunia
ശനി, 1 ഫെബ്രുവരി 2014 (16:08 IST)
PRO
PRO
പാചക വാതക സബ്‌സിഡിക്കായി ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിച്ച ഉപഭോക്താക്കള്‍ വഴിയാധാരമായി. ഇവര്‍ക്കുള്ള സബ്‌സിഡി ബാങ്കുവഴിയാകും തുടര്‍ന്നും നല്‍കുകയെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ സിലിണ്ടര്‍ മുഴുവന്‍ വിലയായ 1189 രൂപ നല്‍കി വാങ്ങണം.

പിന്നീട് സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ എത്തും. ഇതു സംബന്ധിച്ച മന്ത്രാലയത്തിന്റെ ഉത്തരവ് ഇന്നു രാവിലെ കേരളത്തിലെ എല്‍പിജി വിതരണ കമ്പനികള്‍ക്ക് ലഭിച്ചു.

അതേസമയം, ആധാറുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് പഴയ നിരക്കില്‍ തന്നെ സിലിണ്ടറുകള്‍ ലഭിക്കും. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആയി ഉയര്‍ത്തിയും ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്ന നടപടി താത്ക്കാലികമായി മരവിപ്പിച്ചും പെട്രോളിയ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.