അസമില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് നാലുപേര്‍ മരിച്ചു

Webdunia
തിങ്കള്‍, 16 ഏപ്രില്‍ 2012 (11:33 IST)
PRO
PRO
അസമില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് നാലുപേര്‍ മരിച്ചു. കാസിരംഗ നാഷണല്‍ പാര്‍ക്കിന്‌ സമീപം പുലര്‍ച്ചെ 4.30 നായിരുന്നു അപകടം. പാര്‍ക്കിലേക്ക് വിനോദസഞ്ചാരികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

ട്രക്കുമായി കൂട്ടിയിടിച്ച ബസിന് ഇടിയുടെ ആഘാതത്തില്‍ തീ പിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌.