അശ്ലീല വീഡിയോ: മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസില്ല

Webdunia
ശനി, 11 ഫെബ്രുവരി 2012 (11:32 IST)
PRO
PRO
കര്‍ണാടക നിയമസഭയില്‍ മൊബൈല്‍ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ട മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം എടുക്കില്ലെന്ന് സ്പീക്കര്‍ കെ.ജി. ബൊപ്പയ്യ പറഞ്ഞു. മൂന്ന് മന്ത്രിമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അവര്‍ക്കെതിരെ അന്വേഷണവും നടക്കുന്നുണ്ട് ഇത് കഴിയുംവരെ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും സ്‌പീക്കര്‍ പറഞ്ഞു. അതേസമയം, ആരോപിതമായ മൂന്ന് മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു.

എന്നാല്‍ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷണം കഴിയുന്നത് വരെ പ്രതിപക്ഷം സംയമനം പാലിക്കണമെന്നും സ്‌പീക്കര്‍ പറഞ്ഞു. തിരക്ക് പിടിച്ച് നടപടി സ്വീകരിക്കാന്‍ കഴിയില്ല. അന്വേഷിക്കാന്‍ ആറംഗ നിയമസഭാകമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. മാര്‍ച്ച 12-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.