അഴിമതിക്കാര്‍ക്ക് ഗദ്ദാഫിയുടെ ഗതി: ബാബാ രാംദേവ്

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2012 (11:54 IST)
PRO
PRO
ഇന്ത്യയെ കടക്കെണിയില്‍ ആക്കിയതിന് ഉത്തരവാദികള്‍ ‘ഒരു കുടുംബവും ഒരു പാര്‍ട്ടിയും’ ആണെന്ന് യോഗ ഗുരു ബാബാ രാദേവ്. താന്‍ അവരുടെ പേരുകള്‍ പറയില്ലെന്നും മോശം ആളുകളുടെ പേരുകള്‍ പറയരുതെന്നാണ് മുതിര്‍ന്നവര്‍ തന്നെ പഠിപ്പിച്ചിരിക്കുന്നതെന്നും രാംദേവ് വ്യക്തമാക്കി. അഴിമതിക്കും കള്ളപ്പണത്തിനും അനധികൃത ഖനനത്തിനുമെതിരേ ഗോവയില്‍ നടത്തിയ ഏകദിന ഉപവാസത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഗാന്ധി കുടുംബത്തിനും കോണ്‍ഗ്രസിനുമെതിരെ രാംദേവ് മുനവച്ച പരാമര്‍ശം നടത്തിയത്.

അഴിമതിക്കാരായ നേതാക്കള്‍ക്ക് ലിബിയ അടക്കിഭരിച്ച ഗദ്ദാഫിയുടെ അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും രാംദേവ് അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് 50 സീറ്റുകളിലധികം നേടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.