അമ്മായിയമ്മയുമായി തെറ്റി; കുഞ്ഞിനെ എറിഞ്ഞു കൊന്നു

Webdunia
ശനി, 21 ഏപ്രില്‍ 2012 (14:54 IST)
PRO
PRO
ഭര്‍തൃമാതാവുമായി വഴക്കിട്ട യുവതി സ്വന്തം കുഞ്ഞിനെ എറിഞ്ഞുകൊന്നു. സഹിബാബാദ് ജനക്പുരിയില്‍ താമസിക്കുന്ന പൂജ ശര്‍മ്മയാണ് 11 മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിന്റെ രണ്ടാംനിലയില്‍ നിന്ന്‌ എറിഞ്ഞുകൊന്നത്. ബാല്‍ക്കണി വഴി താഴേക്ക് വീണ കുഞ്ഞ്‌ തല്‍ക്ഷണം മരിച്ചു.

പൂജയും ഭര്‍ത്താവ് രാഹുലും രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഈയിടെയായി ഇരുവരും തമ്മില്‍ വഴക്ക് പതിവാണ്. ഡ്രൈവറായ രാഹുല്‍ വെള്ളിയാഴ്ച ജോലിക്ക് പോയപ്പോള്‍ പൂജ ഭര്‍തൃമാതാവായ ചന്ദ്രകലാ ശര്‍മ്മയുമായി വഴക്കിട്ടു. കുഞ്ഞിന് പാല് നല്‍കുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.

രോഷം പൂണ്ട പൂജ കുഞ്ഞിനെ പെട്ടെന്ന് തന്നെ താഴേക്ക് എറിയുകയായിരുന്നു. അയല്‍‌വാസികളാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞതോടെ ചന്ദ്രകലാ ശര്‍മ്മ വീടും പൂട്ടി സ്ഥലംവിട്ടു. പൂജയുടെ ഭര്‍ത്താവിനെയും കണ്ടെത്താനായിട്ടില്ല.