രാജ്യത്ത് അധികാര വികേന്ദ്രീകരണം നടപ്പിലാക്കാന്‍ സമയമായെന്ന് അഴിമതിക്കെതിരെ പോരാടുന്ന അണ്ണാഹസാരെ. അദ്ദേഹത്തിന്റെ ഗ്രാമമായ റലേഗണ്‍ സീദ്ധീയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഹസാരെ.
അധികാരം ജനങ്ങളിലേക്ക് എന്നാണ് റിപ്പബ്ലിക്കിന്റെ അര്‍ഥം. എന്നാല്‍ ചിലയിടങ്ങളില്‍ മാത്രം അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥിതിയാണ് ഇപ്പോളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യം ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന തരത്തിലേക്ക് മാറ്റാന്‍ സമയമായെന്നും ഹസാരെ അഭിപ്രായപ്പെട്ടു.
ജനലോക്‍പാല്‍ നിയമം കൊണ്ടുവന്നാല്‍ അടുത്ത പ്രക്ഷോഭം ജനങ്ങള്‍ക്ക് നേരിട്ട് അധികാരം ലഭ്യമാകാന്‍ വേണ്ടിയാണെന്ന് ഹസാരെ വ്യക്തമാക്കി. ബോളിവുഡ് താരം അനുപം ഖേറും ചടങ്ങില്‍ പങ്കെടുത്തു.