ഭരതന്‍ സംവിധാനം ചെയ്ത ‘ചമയം’ എന്ന ചിത്രം ഏവര്‍ക്കും ഓര്‍മ്മ കാണും. വളരെ മനോഹരമായ ഒരു സിനിമ. മുരളിയും മനോജ് കെ ജയനും തകര്‍ത്തഭിനയിച്ച ചിത്രം. മികച്ച ഗാനങ്ങളാല്‍ സമ്പന്നമായ സിനിമ.
ചമയത്തിന്‍റെ തുടക്കസമയത്ത്, യഥാര്‍ത്ഥത്തില്‍ എസ്തപ്പാനാശാനായി മുരളിയും ആന്‍റോ ആയി മനോജും ആയിരുന്നില്ല ആദ്യം ഭരതന്‍റെ മനസില്‍. മോഹന്‍ലാലിനെയും തിലകനെയും ഒന്നിപ്പിച്ച് ‘ചമയം’ ചെയ്യാം എന്നാണ് ഭരതന്‍ ആലോചിച്ചത്. മോഹന്‍ലാലിനും തിലകനും തകര്‍ത്തഭിനയിക്കാനുള്ള രംഗങ്ങള്‍ തിരക്കഥാകൃത്ത് ജോണ്‍പോള്‍ ആവേശത്തോടെയെഴുതി.
എന്നാല്‍ കഥ ഇഷ്ടമായെങ്കിലും മോഹന്‍ലാലിനും തിലകനും അവരുടെ തിരക്ക് പ്രശ്നമായി. പലതവണ ശ്രമിച്ചിട്ടും ഇരുവരുടെയും ഡേറ്റ് ഒരുമിച്ച് കിട്ടിയില്ല. ഒടുവില്‍ നിരാശയോടെ ചിത്രം ഉപേക്ഷിക്കാമെന്നുപോലും ഭരതന്‍ ചിന്തിച്ചു. ഒടുവില്‍ എല്ലാവരും കൂടി ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. മോഹന്‍ലാലിന് പകരം മനോജ് കെ ജയനെയും തിലകന് പകരം മുരളിയെയും കൊണ്ടുവരുക!
അങ്ങനെ ‘ചമയം’ രൂപപ്പെട്ടു. ആ സിനിമ വലിയ വിജയമൊന്നുമായില്ലെങ്കിലും സാമ്പത്തിക ലാഭം നേടി. ഒരു നല്ല സിനിമയെന്ന പേരുനേടിയെടുത്തു. മുരളിക്കും മനോജ് കെ ജയനും ഏറെ പ്രശംസ ലഭിച്ചു.