രൺവീറിന് കൊടുക്കുന്ന പ്രതിഫലം എനിക്കും വേണം, ഒടുവിൽ ബൻസാലി ചിത്രത്തിൽ നിന്നും ദീപിക പുറത്ത്

Webdunia
ഞായര്‍, 8 ഓഗസ്റ്റ് 2021 (16:17 IST)
ഭർത്താവും നടനുമായ രൺവീർ സിങ്ങിന് ലഭിക്കുന്ന അതേ പ്രതിഫലം തനിക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം ദീപിക പദുക്കോൺ. ഇതിനെ തുടർന്ന് സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ ബൈജു ബാവ്‌രയിൽ നിന്നും താരത്തെ പുറത്താക്കിയതായി റിപ്പോർട്ട്.
 
രൺവീറിനേക്കാൾ ഒരു പൈസ കൂടുതലോ,കുറവോ അല്ലാത്ത പ്രതിഫലം വേണമെന്ന് ദീപിക ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ നിർമാതാക്കൾ ഈ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ദീപികയെ ചിത്രത്തിൽ നിന്നൊഴിവാക്കിയത്. ദീപിക-രൺവീർ താരജോഡിയെ വെച്ച് ബൻസാലി ഒരുക്കുന്ന നാലാമത്തെ ചിത്രമായിരുന്നു ബൈജു ബാവ്‌ര.
 
നേരത്തെ പത്മാവതി,ബാജി റാവു മസ്‌താനി,രാം ലീല എന്നീ ചിത്രങ്ങളിൽ താരജോഡികൾ ഒപ്പമെത്തിയിരുന്നു. 1952 ൽ പുറത്തിറങ്ങിയ ബൈജു ബാവ്‌രയുടെ റീമേയ്ക്കാണ് സിനിമ. ഭരത് ഭൂഷണും മീന കുമാരിയുമായിരുന്നു ചിത്രത്തിലെ താരങ്ങൾ. അതേസമയം ഷാറുഖ് ഖാൻ സിനിമയായ പത്താൻ, ഹൃത്വിക് ചിത്രമായ ഫൈറ്റർ, രൺവീറിന്റെ 83 എന്നിവയാണ് ദീപികയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article