മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ 11 വര്‍ഷങ്ങള്‍, ആ രണ്ടു പേരെ ജീവിതത്തിലേക്ക് അയച്ചതില്‍ ദൈവത്തിന് നന്ദിയെന്ന് അജു വര്‍ഗീസ്

കെ ആര്‍ അനൂപ്
വെള്ളി, 16 ജൂലൈ 2021 (09:06 IST)
മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ മലയാളത്തിന് കിട്ടിയ നടനാണ് നിവിന്‍ പോളിയും അജു വര്‍ഗീസും. അഭിനയജീവിതത്തിലെ 11 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കിയ അജു തന്റെ അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ്. സിനിമ ഒരു സ്വപ്നമായിരുന്നു എന്ന് നടന്‍ പറയുന്നു.
 
'11 വര്‍ഷമായി,ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഈ രണ്ടുപേരെയും നമ്മുടെ ജീവിതത്തിലേക്ക് അയച്ചതിന് സര്‍വ്വശക്തന് നന്ദി .- സിനിമാ'- അജു വര്‍ഗീസ് കുറിച്ചു.
 
തന്റെ ആദ്യ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ ചമ്മലാണെന്നാണ് അജുവര്‍ഗീസ് പറഞ്ഞിരുന്നു.കോളേജിലെ തന്റെ തല്ലിപ്പൊളി രൂപവും ആ മാനറിസവും ഒക്കെ കണ്ടാണ് തന്നെ വിനീത് ശ്രീനിവാസന്‍ ഓഡിഷന് വിളിച്ചതെന്നാണ് നടന്‍ പറഞ്ഞത്. അഭിനയത്തിന്റെ 'എബിസിഡി' അതില്‍ ഇല്ല. സിനിമയിലെ എന്റെ ചില ഭാവപ്രകടനങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ചൂളിപ്പോകാറുണ്ടെന്നും അജു കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article