ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും; തൃശൂരില്‍ വ്യാപക നാശനഷ്ടം

രേണുക വേണു

ചൊവ്വ, 22 ഏപ്രില്‍ 2025 (21:00 IST)
വേനല്‍ മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും വന്നതോടെ തൃശൂര്‍ നഗരത്തില്‍ വ്യാപക നാശനഷ്ടം. തൃശൂര്‍ കുറുപ്പം റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ വെള്ളക്കെട്ടിലായി. നഗരത്തില്‍ ഗതാഗത തടസവും നേരിട്ടു.
 
ഇടിമിന്നലിനെ തുടര്‍ന്ന് സ്വരാജ് റൗണ്ടില്‍ നായ്ക്കനാലിലെ ട്രാന്‍സ്‌ഫോര്‍മറില്‍ പൊട്ടിത്തെറിയുണ്ടായി. തൃശൂര്‍ പാലസ് റോഡില്‍ മരം ഒടിഞ്ഞുവീണു. സ്വരാജ് റൗണ്ടില്‍ മരങ്ങള്‍ കടപുഴകി വീണു. കിഴക്കുംപാട്ടുകര സന്തോഷ് റോഡിലും മരങ്ങള്‍ ഒടിഞ്ഞുവീണു. മരം വീണതിനെ തുടര്‍ന്ന് തൃശൂര്‍ മുക്കാട്ടുകര, ഒല്ലൂക്കര ക്ഷേത്രം റോഡ് എന്നിവിടങ്ങളിലും ഗതാഗത തടസം ഉണ്ട്.
 
വരും മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍