തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ നിരോധന ഉത്തരവ് പിന്‍വലിച്ചു

രേണുക വേണു

ചൊവ്വ, 21 മെയ് 2024 (11:26 IST)
തൃശൂര്‍ ജില്ലയില്‍ ഇന്നും നാളെയും (മെയ് 21, 22) വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര പ്രദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
 
ശക്തമായ മഴയുടെ സാഹചര്യത്തില്‍ ഇന്നലെയാണ് തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍